ഭക്ഷണം നിഷേധിച്ചു; ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍, സംഭവം പൂനെയില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെ ലോറി ഡ്രൈവര്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ ഹോട്ടലുടമ ഇയാൾക്ക് ഭക്ഷണം നൽകിയില്ലായെന്നാണ് ആരോപണം.

ALSO READ: തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

ഇതിൽ പ്രകോപിതനായ ഡ്രൈവർ വാഹനത്തിൽ കയറി ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറ്റുകയായിരുന്നു.  മദ്യലഹരിയിലാണ് ഇയാൾ ഈ പരാക്രമം നടത്തിയത്. മാത്രമല്ല, ഹോട്ടലിന് മുൻപിലുണ്ടായിരുന്ന ഒരു കാറിലും ഇയാൾ ലോറിയിടിപ്പിച്ചു. ഇതുകണ്ട് നിന്നവർ ലോറിക്ക് നേരെ കല്ലെറിഞ്ഞും ബഹളം വെച്ചും ഡ്രൈവറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവസാനം മുൻപിലേക്ക് പോകാൻ കഴിയാതായതോടെ ഇയാൾ ലോറി നിർത്തുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: ‘ഞങ്ങൾ ആർ.എസ്.എസ്സിന്റെ വാലാട്ടികളല്ല, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർ എസ് എസ്സുകാരുടെ കത്തിയ്ക്കു ഇരയായ ഏതെങ്കിലും ഒരു കോൺഗ്രസ്സ്കാരന്റെ പേര് പറയാമോ?’ ; വിവാദത്തിൽ പ്രതികരണവുമായി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News