സിവനേ ഇതേത് ജില്ല! മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ച് യുവാവ്, പിന്നാലെ പൊലീസ് മാമന്മാരുടെ അടുത്തേക്ക്

thar

കയ്യിലൊരു കാർ  കിട്ടിയാൽ ചിലർ റോഡിലൂടെ ചീറിപ്പായും, ചിലർ ഓഫ് റോഡ് പരീക്ഷിക്കും…എന്തിന്, ബീച്ചിലൂടെയും മരുഭൂമിയിലൂടെയുമടക്കം കാറുകൊണ്ട് സർക്കസ് കാണിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ജയ്‌പൂർ സ്വദേശിയായ  യുവാവിന് ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് തോന്നി.പിന്നെ ഒന്നും നോക്കിയില്ല കാറെടുത്ത് നേരെ റയിൽവേ ട്രാക്കിലേക്ക്!

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ലക്കുകെട്ട് യുവാവ് ഥാറുമായി റയിൽവേ ട്രാക്കിലേക്ക് കയറിയത്.പിന്നാലെ റീൽസെടുക്കണമെന്ന് ഒരു മോഹം.ഇതോടെ റെയിൽവേ ട്രാക്കിൽ ഥാർ ഷോ തുടങ്ങി. എന്നാൽ ട്രാക്കിലൂടെ ട്രെയിൻ വന്നതോടെ ആശാൻ പെട്ടു. കാർ ഓടിച്ച് ട്രാക്കിൽ നിന്നും ഇറക്കാൻ ശ്രമിച്ചുവെങ്കിലും കാർ ട്രാക്കിൽ കുടുങ്ങിയതോടെ യുവവൊന്ന് ഭയന്നു.

ALSO READ; അങ്ങോട്ട് മാറി നിക്കട! ഫോട്ടോയെടുക്കുന്നതിനിടെ അടുത്തുവന്ന പ്രവർത്തകനെ തൊഴിച്ച് ബിജെപി നേതാവ്

തക്ക സമയത്തിന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തത്തിയതോടെയാണ് വൻ അപകടം ഒഴിവായത്. ഒടുവിൽ ഏറെ പണിപ്പെട്ട് കാർ ട്രാക്കിൽ നിന്നും ഇറക്കിയതോടെ എങ്ങനെയെങ്കിലും സ്ഥലത്ത് നിന്നും എസ്കേപ്പ് ആകാമെന്നായി യുവാവിന്റെ അടുത്ത ലക്ഷ്യം. ഇതോടെ കാറുമായി വീണ്ടുമൊരു അഭ്യാസ പ്രകടനം. പോയ പോക്കിൽ രണ്ട്, മൂന്ന് പേരെയും ഇയാൾ ഇടിച്ചിട്ടു.എന്നാൽ റോക്കറ്റിന് പിന്നാലെ പായുന്നപോലെ പൊലീസ് ഥാറിനെ ചെയ്സ് ചെയ്ത് പിടിച്ചു. ഒടുക്കം പിടികൊടുക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞതോടെ യുവാവ് പൊലീസിന് മുന്നിൽ കീഴടങ്ങി.നിലവിൽ യുവാവും കാറും പൊലീസിന്റെ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News