മദ്യപിച്ച് ലക്കുകെട്ട പിതാവ് 20കാരനെ കുത്തിക്കൊന്നു; സംഭവം യുപിയില്‍

CRIME

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 20കാരനെ മദ്യപിച്ച് ലെക്കുകെട്ട പിതാവ് കുത്തിക്കൊന്നു. ഛത്തര്‍ സിംഗാണ് മകന്‍ അക്ഷയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍ഷിറാം കോളനിയിലെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. പെട്ടെന്നു തന്നെ അക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി; ഉരുള്‍പൊട്ടലിൽ താത്ക്കാലികമായി പുനരധിവസിപ്പിച്ചവർക്ക്‌ വോട്ട്‌‌ ചെയ്യാൻ സൗജന്യ വാഹനം

അക്ഷയുടെ ഭാര്യ ചന്ദ്രദേവിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അക്ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല: ബോംബെ ഹൈക്കോടതി

യുപിയില്‍ മറ്റൊരു സംഭവത്തില്‍ ബലാത്സംഗ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പിലിഭിത്തിലാണ് സംഭവം നടന്നത്. യുവതി ആരോപണം ഉന്നയിച്ച വ്യക്തിയില്‍ നിന്നും സ്റ്റേഷന്‍ എസ്എച്ച്ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു യുവതി വിഷം കഴിച്ചത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News