വിമാനത്തിനുള്ളില്‍ വ‍ഴക്ക്, സഹയാത്രികന്റെ ദേഹത്ത് മൂത്രമൊ‍ഴിച്ച് പ്രതികാരം

ദില്ലിയിലേക്കുള്ള വിമാനത്തില്‍ മദ്യപിച്ചയാള്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു.  ഞായറാ‍ഴ്ച്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് നമ്പര്‍ എഎ 292-ലാണ് സംഭവം.

മദ്യപിച്ച് നിയന്ത്രണമില്ലാതിരുന്ന യാത്രികന്‍ സഹയാത്രികനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വ‍ഴക്കിനു പിന്നാലെ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊ‍ഴിക്കുകയും ആയിരിന്നു.

ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍  ക്രൂ അംഗങ്ങള്‍ സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് വ്യോമയാന സുരക്ഷാ വിഭാഗം മൂത്രമൊ‍ഴിച്ച  യാത്രക്കാരനെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News