ആവേശം കൊട്ടിക്കയറി, ആലിൽ തൂങ്ങി അഭ്യാസം

കോട്ടയം തിരുനക്കരയിൽ പൂരം കൊട്ടികയറുമ്പോൾ ആലിൽ തുങ്ങി കയറി കാണിയുടെ അഭ്യാസം. ഇന്നലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു യുവാവിൻ്റെ അഭ്യാസ പ്രകടനം.

അമ്പലത്തിന് മുൻപിലെ മൈതാനിയിൽ പൂരം കൊട്ടിക്കയറുമ്പോൾ ആ കാഴ്ച്ച കാണാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. ചിലർ പൂരകാഴ്ച്ച അസ്വദിക്കുവാൻ ക്ഷേത്ര മൈതാനിയിലെ ഉയർന്ന മരങ്ങളിലും കെട്ടിടങ്ങളിലും സ്ഥലം പിടിച്ചിരുന്നു. അങ്ങനെയാണ് ഇടുക്കി സ്വദേശിയായ
ബാബുവും ക്ഷേത്ര മൈതാനിയിലെ ആലിന് മുകളിൽ കയറിപ്പറ്റിയത്.

പൂരം കൊട്ടിക്കയറുമ്പോൾ ആവേശം മൂത്ത ബാബു ആലിൻ്റെ വള്ളിയിൽ തൂങ്ങി താഴേക്കിറങ്ങി അഭ്യാസ പ്രകടനം നടത്തി. ആലിൻ്റെ വള്ളിയിലൂടെ തൂങ്ങി ഇറങ്ങിയ ബാബു കൈകൾ വിട്ട് അഭ്യാസം നടത്തുന്നതും വീഡിയോയിൽ കാണാം. അപകടം മണത്ത പൊലീസ് ഉടൻ ഇടപെട്ട് ബാബുവിനെ താഴെ ഇറക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയാണെങ്കിലും ഏറെനാളായി കോട്ടയം നഗരത്തിൻറെ വിവിധ ഭാഗങ്ങളിലാണ് ബാബുവിൻ്റെ താമസം. ലഹരിക്കടിമയായ ബാബുവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News