മദ്യലഹരിയില്‍ മകന്‍ വയോധികനെ കൊലപ്പെടുത്തിയതായി സംശയം

മാവേലിക്കര ഭരണിക്കാവില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. വിശദമായ അന്വേഷണത്തിനായി മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം വാര്‍ഡില്‍ ലക്ഷ്മി ഭവനത്തില്‍ ഉത്തമ (70)നാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ ഉദയകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. അവിവാഹിതരായ മക്കള്‍ ഉദയകുമാര്‍(40), ഇല്യാസ്(35) എന്നിവര്‍ക്കൊപ്പമാണ് ഉത്തമന്‍ താമസിച്ചിരുന്നത്. ഉത്തമന്റെ ഭാര്യ ചെങ്ങന്നൂരില്‍ അനാഥമന്ദിരത്തിലാണ് കഴിയുന്നത്. മക്കള്‍ രണ്ടു പേരും മദ്യത്തിന് അടിമകളായിരുന്നു. മദ്യലഹരിയില്‍ ഇവര്‍ പിതാവിനെ മര്‍ദിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു. മരിച്ച ഉത്തമന്റെ നെഞ്ചിന് മുകളില്‍ രക്തം കട്ടപിടിച്ച പാടുകളുമുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണന്ന സംശയത്തിലാണ് മൂത്ത മകനായ ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News