മദ്യപിച്ച് കെഎസ്ആര്‍ടിസി ബസില്‍ കോണ്‍ഗ്രസ് നേതാവിന്റെ വണ്‍മാന്‍ ഷോ; പൊലീസ് ഇടപെട്ടു

മദ്യലഹരിയില്‍ ലക്കുകെട്ട് കോണ്‍ഗ്രസ് നേതാവ് കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സീറ്റില്‍. ബസിലെ തിരക്കില്‍ നേതാവിന്റെ പ്രകടനം പരിധിവിട്ടതോടെ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടയം ടൗണില്‍ വെച്ചാണ് സംഭവം.
പെരുവന്താനം സ്വദേശിയും ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയുമായ നേതാവ് കോട്ടയത്തു നിന്നും മുണ്ടക്കയത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. മദ്യലഹരിയില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്ന ഇയാളോട് പലതവണ സീറ്റ് മാറിയിരിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും നേതാവ് കൂട്ടാക്കിയിരുന്നില്ല.

ALSO READ: ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

ഇതിനിടെ ശാസ്ത്രി റോഡിലെത്തിയ ബസിലേക്ക് കൂടുതല്‍ സ്ത്രീ യാത്രികര്‍ കയറിയതോടെ ബസ് നിര്‍ത്തിയിട്ട് കണ്ടക്ടറും മറ്റ് യാത്രക്കാരും ചേര്‍ന്ന് നേതാവിനോട് പുറകിലെ സീറ്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ഇത്തവണയും നേതാവ് വഴങ്ങാതായതോടെ ബസ് ജീവനക്കാര്‍ സമീപത്തുണ്ടായിരുന്ന ഹോം ഗാര്‍ഡിന്റെ സഹായം തേടി. തുടര്‍ന്ന് ഹോം ഗാര്‍ഡെത്തി നേതാവിനോട് സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടപ്പോഴും നേതാവ് വണ്‍മാന്‍ ഷോ തുടര്‍ന്നു.

ALSO READ: കോട്ടയത്ത് ആകാശപാതയുടെ പേരിൽ സമരം; നിയമം ലംഘിച്ച് യുഡിഎഫ് സമരപന്തൽ

ഇതോടെ ഹോം ഗാര്‍ഡ് ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പൊലീസ് സംഘം എത്തിയതോടെ നേതാവ് വാശി ഉപേക്ഷിച്ച് പുറകിലെ സീറ്റിലേക്ക് മാറുകയായിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് ഇതുപോലെ മദ്യലഹരിയില്‍ ആറാടിയിരുന്ന നേതാവിനെ സ്വകാര്യ ബസ്സുകാര്‍ പാറത്തോട്ടില്‍ ഇറക്കി വിട്ടിരുന്നു. പിന്നീട് റോഡരുകില്‍ ലക്കുംലഗാനുമില്ലാതെ നടന്നു നീങ്ങിയിരുന്ന ഇയാളെ അന്ന് നാട്ടുകാര്‍ ഇടപെട്ടാണ് അതുവഴി വന്ന വാഹനത്തില്‍ കയറ്റി പെരുവന്താനത്തേക്ക് വിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News