മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി, ഡ്രൈവര്‍ അറസ്റ്റില്‍

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ്ങ് മിൽ ഗേറ്റിന് സമീപം രാത്രിയാണ് സംഭവം. വാഹനമോടിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എ ജയപ്രകാശിനെ പൊലീസ്  അറസ്റ്റു ചെയ്തു.

ALSO READ: തിരുവനന്തപുരം മെട്രോ റെയിലിനുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി

മാരുതി ആള്‍ട്ടോ 800 ആണ് ജയപ്രകാശ് ഓടിച്ചിരുന്ന വാഹനം. കാറിന്‍റെ പകുതി ട്രാക്കിനുള്ളില്‍ സമാന്തരമായി കുടുങ്ങുകയായിരുന്നു. ട്രാക്കില്‍ കുടുങ്ങിയ വാഹനം കണ്ട് നാട്ടുകാര്‍ ഡ്രൈവറോട് വിവരം തിരക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നീങ്ങാതായതോടെ നാട്ടുകാര്‍ കാര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഈ സമയം ട്രെയിന്‍ ഓടാതിരുന്നതിനാല്‍ അപകടം ഒ‍ഴിവായി.

https://www.youtube.com/shorts/zVFN7r2XPF4

ALSO READ: മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല  വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News