ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേര്‍, മദ്യപ സംഘമാകാമെന്ന് പൊലീസ്

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറുകള്‍ക്ക് പിന്നില്‍ മദ്യപ സംഘമെന്ന നിഗമനത്തില്‍ പൊലീസ്. ഇതിനെപ്പറ്റി റെയില്‍വെയും പൊലീസും സംയുക്തമായി അന്വേഷിക്കും. കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് റെയില്‍വെയും പൊലീസും സംയുക്ത അന്വേഷണത്തിനൊരുങ്ങുന്നത്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും, പൊതുജനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

also read : പരുക്കുപറ്റി അവശനിലയിലായ മരംകൊത്തി; പുതുജീവന്‍ നല്‍കി കുരുന്നുകള്‍

അതേസമയം, കാസര്‍ഗോഡ് കോട്ടിക്കുളത്ത് റെയില്‍വെ പാളത്തില്‍ കല്ലും വാഷ്ബേസിന്റെ ഭാഗങ്ങളും കണ്ടെത്തി. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇവ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസും മേല്‍പ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

also read :ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News