ഹൈദരാബാദില്‍ മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ആളോട് ധൈര്യമുണ്ടേല്‍ കത്തിക്കാന്‍ വെല്ലുവിളിച്ച് ജീവക്കാരന്‍; ഒടുവില്‍ അറസ്റ്റ്

മദ്യപിച്ച് ലെക്കുകെട്ട് കൈയില്‍ ലൈറ്ററുമായി എത്തി പെട്രോള്‍ പമ്പില്‍ തീക്കത്തിച്ചയാള്‍ പിടിയില്‍. ഹൈദരാബാദില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഏഴു മണിയോടടുപ്പിച്ചാണ് ചീരന്‍ എന്നയാള്‍ നച്ചാരത്തുള്ള പെട്രോള്‍ പമ്പില്‍ ലൈറ്ററുമായി എത്തിയത്. ഇയാളുടെ കൈയില്‍ സിഗററ്റും ലൈറ്ററുമുണ്ടായിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ അരുണ്‍ ലൈറ്റര്‍ കത്തിക്കാനാണോ ഉദ്ദേശമെന്ന് ചോദിക്കുകയും ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനും ചീരനെ വെല്ലുവിളിക്കുകയും ചെയ്തു.

ALSO READ:  മിഷേലും മിനിസ്റ്റര്‍ അങ്കിളും! മന്ത്രി മുഹമ്മദ് റിയാസിന്റെ കൈകളിലേക്ക് ചാഞ്ഞ് കുഞ്ഞുവാവ, വീഡിയോ കാണാം

സ്‌കൂട്ടറില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്. വെല്ലുവിളി കേട്ടതോടെ ചീരന്‍ ലൈറ്റര്‍ കത്തിക്കുകയും തീയാളി പടരുകയും ചെയ്തു. രണ്ട് ജീവനക്കാരടക്കം 11 പേരാണ് അപ്പോള്‍ പെട്രോള്‍ പമ്പിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപടരുന്നതിന് സമീപം നിന്ന സ്ത്രീയും കുഞ്ഞും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇത്
ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.

പമ്പ് ജീവനക്കാരനും മദ്യപിച്ചെത്തിയ ആള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.

ALSO READ: വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

വലിയ തിരക്കുള്ള നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ ഗുരുതരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ദാരുണമായ സംഭവത്തില്‍ എത്തിച്ചേനെയെന്നും പ്രതികളെ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News