സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് വിജയ് വര്‍മ എന്ന യുവാവ് തന്റെ മോഷണത്തെ കുറിച്ച് പൊലീസിനോട് പരാതി പറയുന്ന വീഡിയോ ആണ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നാണ് രസകരമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസിന്റെ 112 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് ഒരു യുവാവ് തന്റെ വീട്ടില്‍ മോഷണം നടന്നതിനെ കുറിച്ച് പൊലീസിനോട് പരാതി പറയുന്നത്. പാചകത്തിനായി തയ്യാറാക്കി വെച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങാണ് വീട്ടില്‍ നിന്നും മോഷണം പോയതെന്ന് യുവാവ് പറഞ്ഞു.
എത്രയും വേഗത്തില്‍ ഉരുളക്കിഴങ്ങ് കണ്ടെത്തി തരണമെന്ന് ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിന്റെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളോട് സംസാരിക്കുന്നത് ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
Also Read : 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പ്; ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി
പൊലീസിയാളോട് താന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് മറുപടി പറയുന്നത്. തുടര്‍ന്ന് ദിവസം മുഴുവന്‍ അധ്വാനിക്കുന്ന താന്‍ വൈകുന്നേരം ഒരു പാനീയം കുടിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഇയാള്‍ പോലീസിനോട് തിരികെ ചോദിക്കുന്നു.
ഇത് തന്റെ മദ്യപാനത്തിന്റെ വിഷയം അല്ലെന്നും കാണാതായ ഉരുളക്കിഴങ്ങിനെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പൊലീസിനോട് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
അത്തരത്തില്‍ ഒരു പരാതിയോട് പ്രതികരിച്ച് സംഭവസ്ഥലത്ത് അന്വേഷണത്തിന് എത്തിയ പൊലീസിനെ നിരവധി പേര്‍ അഭിനന്ദിക്കുകയും എങ്ങനെയെങ്കിലും അയാള്‍ക്ക് ഉരുളക്കിഴങ്ങ് കണ്ടെത്തിക്കൊടുക്കണമെന്നും പറയുന്നുണ്ട്.
विजय वर्मा के 250 ग्राम आलू चोरी हो गऐ।
#पुलिस जाँच करे और दोषी कों शीघ्र पकड़े। pic.twitter.com/8TtqHWxy1k— Dennis The Menace (@Dennis0D0Menace) November 2, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here