മദ്യപിച്ച് വിമാനം പറത്തിയതിന് പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ

മദ്യപിച്ച് വിമാനം ഓടിച്ച പൈലറ്റിനെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ. ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഫുക്കറ്റ് – ദില്ലി വിമാനത്തിലെ പൈലറ്റിനെയാണ് പിരിച്ചുവിട്ടത്.

നിയലംഘനം നടത്തിയത്തിന് പൈലറ്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ എയര്‍ ഇന്ത്യ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ഇന്ന് പെസഹാ വ്യാഴം

ഇക്കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ചയില്ല. പൈലറ്റിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിച്ചത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ് എന്നും ഇക്കാര്യം ഡിജിസിഎ അറിയിച്ചിട്ടുണ്ട് എന്നും എയര്‍ലൈന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൈലറ്റ് പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കല്‍ നടത്തുകയായിരുന്നു. 2023ലെ ആദ്യ ആറ് മാസങ്ങളില്‍ 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടു എന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News