അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

അധ്യാപകദിനത്തിൽ നമ്മുടെ കുട്ടികളെല്ലാം അധ്യാപകർക്ക് ആശംസകളും, നന്ദിയും, സ്നേഹവും ഒക്കെ സമ്മാനിക്കുമ്പോൾ, അധ്യാപകർക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലെ വാർത്തയാണ് ഭോപ്പാലിൽ നിന്നും പുറത്ത് വരുന്നത്. സംഭവം ഇങ്ങനെയാണ്, അധ്യാപകദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയിൽ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ, രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപകന്റെ ഈ ക്രൂരത അരങ്ങേറിയത്. നിനിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ അധ്യാപകനെ സ്കൂളിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ALSO READ : കെനിയയിൽ സ്കൂളിന് തീപിടിത്തം; 17 കുട്ടികൾ മരിച്ചു, പൊള്ളലേറ്റത് നിരവധി പേർക്ക്

സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തിൽ അടിയന്തര ഇടപെടല്‍ ഉണ്ടായത്. വിഷയത്തിൽ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാത്രമല്ല അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

” നിങ്ങള്‍ക്ക് വിഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷേ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെ” ന്ന് അധ്യാപകന്‍ പറയുന്നത് വീഡിയോയിൽ കേള്‍ക്കാം. കൂടാതെ മദ്യപിച്ച അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. മുടി മുറിക്കുന്നത് വീഡിയോ പകര്‍ത്തിയതിന് പ്രദേശവാസിയോട് അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News