തൃശൂരില്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് ജീപ്പിന് മുകളില്‍ നൃത്തം ചെയ്തത്. മദ്യലഹരിയിലായിരുന്ന യുവാവിനെ തടഞ്ഞ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പുഴക്കല്‍ സ്വദേശി അബിത്താണ് ജീപ്പിനു മുകളില്‍ കയറിയത്. അക്രമത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
എസ്‌ഐ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പൊലീസിനെ ആക്രമിച്ച നാലു പേരെയും പിടികൂടി റിമാന്‍ഡ് ചെയ്തു. പേരാമംഗലം ആമ്പക്കാടായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. പള്ളി പെരുന്നാളിനിടെ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് പൊലീസിനെതിരെ യുവാക്കള്‍ തിരിഞ്ഞത്. ആക്രമണത്തില്‍ എസ്‌ഐ എഫ് ഫയാസിന്റെ വിരലൊടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ പിജി ഗോകുല്‍, വെയ്ല്‍സ് സോളമന്‍, മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ: സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്
ഇതിനിടെ തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ അബിത് പരമേശ്വരന്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചെയ്ത്, പൊലീസിനെ വെല്ലുവിളിച്ചു. അബിതിന്റെ സഹോദരന്‍ അജിത്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ ജോസ് എന്നിവരാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here