വരണ്ട ചുണ്ടുകള്‍ കാരണം ബുദ്ധിമുട്ടുന്നോ? പരിഹാരം ഇതാണ്!

തണുപ്പ് കാലം ആകുമ്പോഴെ എല്ലാവരിലും ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് സ്ഥിരമായി കണ്ടുവരുന്ന കാര്യമാണ്. തൊലിയടര്‍ന്ന് പൊട്ടി ചുണ്ടിന്റെ ഭംഗി തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇത്. ചര്‍മത്തിന്റെ പരിപാലനത്തിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം ചുണ്ടിന് നല്‍കാറില്ല എന്നു തന്നെ പറയേണ്ടി വരും. ചുണ്ടുകളുടെ സംരക്ഷണത്തിന് കരുതല്‍ അധികം വേണം.

ALSO READ:  ആദായ വകുപ്പ് പിടിച്ചുവച്ച 300 കോടി രൂപ സർക്കാരിലേക്ക്

ഭംഗിയുള്ള മിനുസമുള്ള ചുണ്ടുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്.ചുണ്ടുകളുടെ സംക്ഷണത്തിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ നിങ്ങളുടെ ചുണ്ടുകള്‍ക്ക് സ്വാഭാവികമായ സംരക്ഷണം നല്‍കും. ഇത് ദോഷകരമായ അഴുക്കുകളില്‍ നിന്നും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ഡിഎന്‍എയ്ക്ക് ഹാനികരമായ ഫ്രീ റാഡിലുകളെ ഉത്പാദിപ്പിക്കുന്ന ചില സംയുക്തങ്ങളെ തടഞ്ഞുകൊണ്ട് എള്ള് എണ്ണ കോശങ്ങളുടെ നാശം കുറയ്ക്കും, സൂര്യാഘാതം മൂലമുള്ള പൊള്ളലുകള്‍ വ്രണങ്ങള്‍ മുറിവുകള്‍ എന്നിവ വേഗത്തില്‍ സുഖപ്പെടുത്താന്‍ എള്ളെണ്ണ സഹായിക്കും.

ALSO READ: നാടിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് കേന്ദ്രത്തിന്റെ സമീപനം എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു: മുഖ്യമന്ത്രി

വിണ്ടു കീറിയ ചുണ്ടുകള്‍ക്ക് മാത്രമല്ല ജലദോഷത്തിനും, വെയിലേറ്റ് ഉണ്ടായ പാടുകള്‍ ഇല്ലാതാക്കാനുമൊക്കെ ഈ എള്ളെണ്ണ സഹായിക്കും. ഇത് മോയ്‌സ്ചറൈസറുകളുടെ രാജ്ഞിയാണ് എള്ളെണ്ണ ഒരു കട്ടിയുള്ള എണ്ണയാണ്, അത് അകത്ത് നിന്ന് ചുണ്ടുകളിലേക്ക് ആഴത്തില്‍ കയറും, കൂടാതെ ഉയര്‍ന്ന ലിനോലെയിക് ആസിഡിന്റെ കണ്ടന്റ് കാരണം ഇത് അവിശ്വസനീയമാംവിധം മൃദുവാക്കുന്നു. വിസ്‌കോസ് ടെക്‌സച്ചര്‍ കാരണം എള്ള് എണ്ണ ചര്‍മ്മത്തില്‍ നന്നായി പ്രവര്‍ത്തിക്കും. ചുണ്ടുകള്‍ക്ക് തിളക്കം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News