യാത്രക്കാരുടെ തിരക്ക്; പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി ദുബൈ വിമാനത്താവളം

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം താമസക്കാർ തിരിച്ചെത്തുന്ന തിരക്ക് കണക്കിലെടുത്ത് ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. യാത്രക്കാരുടെ തിരക്ക് മുന്നിൽക്കണ്ട് ദുബൈ എയർപോർട്ടിൽ പീക്ക് ട്രാവൽ അലർട്ട് പുറപ്പെടുവിച്ചു.

വേനൽ അവധിയിലും സ്കൂൾ അവധിയിലും ലക്ഷക്കണക്കിന് പ്രവാസികളാണ് അവരവരുടെ നാടുകളിലേക്ക് പോയത്. ഇവരൊക്കെ തന്നെയും അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുകയാണ്. വരുന്ന രണ്ടാഴ്ച്ചക്കുള്ളിൽ 30 ലക്ഷത്തിലേറെ പേർ ദുബൈ വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .

Also Read: മാത്യു കുഴൽനാടൻ നടത്തിയത് ഗുരുതര നിയമലംഘനങ്ങള്‍, അഡ്വക്കറ്റ് ആക്ട് കാറ്റില്‍പറത്തി

ഇപ്പോഴത്തെ ശരാശരി പ്രതിദിന ട്രാഫിക് 258,000 ആണ്. ആഗസ്റ്റ് 26 , 27 തീയതികളിൽ അര ദശലക്ഷത്തിലധികം യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റവും തിരക്കേറിയ സമയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ എയർപോർട്ട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . യാത്രക്കാർക്ക് സുഗമമായി വന്നിറങ്ങുന്നതിനു കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ദുബൈ എയർപോർട്ട് അധികൃതർ .

ദുബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനലുകൾ 1 , 2 , 3 എന്നിവയിൽ എത്തിച്ചേരുമ്പോൾ , 4 നും 12 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് അവരുടെ പാസ്പോർട്ടുകൾ സ്വതന്ത്രമായി സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകൾ ഉപയോഗിക്കാമെന്നു അധികൃതർ അറിയിച്ചു . കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് , 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് പാസ്പോർട്ട് നിയന്ത്രണ നടപടികൾ വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം .

സ്മാർട്ട് ഗേറ്റുകളിൽ , രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഡോക്യുമെന്റ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ലാതെ പച്ച ലൈറ്റ് നോക്കി പാസ്പോർട്ട് പ്രോസസ്സ് ക്ലിയർ ചെയ്യാം . വിമാനത്താവളത്തിൽ നിന്ന് അതിഥികളെ കൂട്ടിക്കൊണ്ടുവരാൻ ദുബായ് എയർപോർട്ടന്റെ നിയുക്ത കാർ പാർക്കുകളോ വാലെറ്റ് സേവനങ്ങളോ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു . ടെർമിനൽ 1 , 3 എന്നിവിടങ്ങളിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു .

Also Read: കോട്ടയത്ത് കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്ന് തലയില്‍ വീണു; ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News