ദുബായില്‍ ഇ ഹെയിലിങ്ങ് ടാക്‌സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ഇ ഹെയ്ല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് റോഡിലെ തിരക്കു കുറയ്ക്കാനുള്‍പ്പെടെ സഹായകരമാവുന്നതായും ആര്‍ടിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ലിംഗ് ടാക്‌സി സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് വന്നതെന്നാണ് ആര്‍ടിഎ അറിയിക്കുന്നത്.
ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് കൂടുതല്‍ ടാക്‌സികളെ ഇ ഹെയ്ല്‍ സേവനത്തിലേക്ക് മാറ്റിയത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇ ഹെയിലിങ്ങ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട് അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് തടസരഹിതവും കാര്യക്ഷമവുമായ ടാക്സി സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള കാര്യക്ഷമമായ മാര്‍ഗമായി ഇ ഹെയ്ലിംഗ് മാറിയിട്ടുണ്ട്. സ്ട്രീറ്റ് ഹെയിലിങ്ങിനേക്കാള്‍ തിരക്കുളള സമയങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ ഇ ഹെയിലിങ്ങ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ആര്‍ടിഎ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ടാക്‌സികളെ ഇ ഹെയിലിങ്ങ് സംവിധാനങ്ങളുടെ ഭാഗമാക്കുമെന്നും അധികൃതര് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here