2033 ആകുമ്പോഴേക്കും ദുബായിയിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കുമെന്ന് വിജ്ഞാന, മാനവവിഭവശേഷി വകുപ്പ്. അതേസമയം ഈ വർഷം എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിച്ചതായും അധികൃതർ. അധ്യാപകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ദുബായിയുടെ വിദ്യാഭ്യാസനയം ഇ33ന്റെ ഭാഗമായാണ് 2033 എത്തുമ്പോഴേക്കും 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ എമിറേറ്റിൽ 10 പുതിയ സ്കൂളുകൾ തുറന്നിട്ടുണ്ട്.
Also Read: ദുബായ് മാരത്തണ്‍; കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ മെട്രോ
ദുബായിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനം ഈ വർഷം ആറു ശതമാനം വർധിച്ചതായി വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. 2024 -25 അധ്യയന വർഷത്തിൽ 227 സ്വകാര്യ സ്കൂളുകളിലായി 3,87,441 കുട്ടികളാണ് പ്രവേശനം നേടിയത്. 2023ൽ ഇത് 3,65,000 വിദ്യാർഥികളായിരുന്നു.
എമിറേറ്റിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് വിദ്യാർഥികളുടെ എണ്ണവും വർധിക്കുന്നതായാണ് കണക്കിൽ വ്യക്തമാകുന്നത്. എമിറേറ്റിലെ സ്കൂളുകളിൽ 27,284 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പതു ശതമാനം വർധനയാണ് അധ്യാപകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
Also Read: വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് ഭാഗികമായി എടുത്തുമാറ്റി യുഎഇ; ദുബായിൽ വിലക്ക് തുടരും
ദുബായിലെ സ്വകാര്യ സ്കൂളുകൾ 17 വ്യത്യസ്ത പാഠ്യപദ്ധതികളിലാണ് പ്രവർത്തിക്കുന്നത്. യു.കെ പാഠ്യപദ്ധതിയാണ് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത്. 37 ശതമാനം വിദ്യാർഥികൾ യു.കെ സിലബസിൽ പഠിക്കുമ്പോൾ രണ്ടാമതുള്ള ഇന്ത്യൻ പാഠ്യപദ്ധതിയിൽ 26 ശതമാനം പേർ പഠിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here