യുഎഇയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ ആയിരക്കണക്കിന് നിയമലംഘകരെ നിയന്ത്രിച്ച ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ്

uae-dubai-police

അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയ ആയിരക്കണക്കിന് നിയമലംഘകരെ ക്ഷമയോടെ നിയന്ത്രിച്ച ജീവനക്കാരനെ ദുബായ് ജിഡിആര്‍എഫ്എ ആദരിച്ചു. അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസ് പ്രധാന ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സര്‍ജന്റ് മുഹമ്മദ് സെയ്ഫ് അല്‍ മനൂരിയാണ് ഡയറക്ടറേറ്റ് ആദരിച്ചത്. കഴിഞ്ഞ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വലിയ രീതിയിലുള്ള ജനക്കൂട്ടമാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. അവരെ സര്‍ജന്റ് മുഹമ്മദ് സെയ്ഫ് സംയമനത്തോടെ കൈകാര്യം ചെയ്യുന്നതും ഉപയോക്താക്കളുടെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ജിഡിആര്‍എഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറുര്‍ ഇദ്ദേഹത്തെ ആസ്ഥാനത്തേക്ക് വിളിച്ചാണ് പ്രത്യേകം ആദരിച്ചത്. വിദേശികളുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹം, ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനും സഹായം നല്‍കാനും സര്‍വീസ് മേഖലയില്‍ ഉജ്ജ്വല സേവനം അനുഷ്ഠിച്ചരുന്നുവെന്നും സേവന മികവുകളെ ആദരിക്കുന്നുവെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

അതിനിടെ, പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടിയത് ഇനിയും നിയമവിധേയമാക്കാത്ത ലംഘകര്‍ക്ക് നല്‍കുന്ന മികച്ച അവസരമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. രാജ്യത്ത് വിസ കാലാവധി കഴിഞ്ഞവര്‍ സമയപരിധിയുടെ അവസാനം വരെ കാത്തുനില്‍ക്കാതെ ഏറ്റവും വേഗം താമസം നിയമവിധേയമാക്കണമെന്ന് ജിഡിആര്‍എഫ്എ ദുബായ് അഭ്യര്‍ഥിച്ചു.

അഞ്ചോ പത്തോ എത്ര വര്‍ഷമായി വിസ പുതുക്കാതെയിരിക്കുകയാണെങ്കിലും പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ പുതിയ വിസയിലേക്ക് മാറി സ്റ്റാറ്റസ് ശരിയാക്കാനും അല്ലെങ്കില്‍ അവരുടെ രാജ്യത്തേക്ക് മടങ്ങാനും പൊതുമാപ്പ് കാലത്ത് കഴിയും. ഇങ്ങനെ പോകുന്നവര്‍ക്ക് മടങ്ങിവരാന്‍ ഒരു തടസ്സവുമില്ലെന്ന് ഡയറക്ടറേറ്റ് വീണ്ടും ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News