ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്കായി ദുബായ് താമസ കുടിയേറ്റ വകുപ്പ് സേവന ബോധവൽക്കരണ ക്യാംപെയിൻ തുടങ്ങി. നിങ്ങൾക്കായ് ഞങ്ങൾ ഇവിടെയുണ്ടെന്ന പേരിലാണ് ക്യംപെയിൻ നടത്തുന്നത്. ഗ്ലോബൽ വില്ലേജിലെ പ്രത്യേക സജ്ജമാക്കിയ പവലിയനിൽ തുടങ്ങിയ സംരംഭം ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകിട്ട് 4 മണി മുതലാണ് പ്രവർത്തനം.
എൻട്രി പെർമിറ്റ്, ഗോൾഡൻ വീസ, ഐഡന്‍റിറ്റി, പൗരത്വ സേവനങ്ങൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കുള്ള പ്രത്യേക പെർമിറ്റ് എന്നിവയുടെ വിശദാംശങ്ങളും ആവശ്യമായ നടപടികളും എല്ലാം ഇവിടെയെത്തിയാൽ അറിയാം.
ALSO READ; യുഎഇയിൽ ഡ്രോൺ പറത്താൻ ഇക്കാര്യം നിർബന്ധം; പുതിയ മാറ്റവുമായി സർക്കാർ
ദുബായിലെ വിവിധ വീസാ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംരംഭമെന്ന് ദുബായ് ജിഡി ആർഎഫ്എ അറിയിച്ചു. സന്ദർശകർക്കായി പ്രതിവാര മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
അതേ സമയം, ഡ്രോണുകള്‍ക്കായി യുഎഇ പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ആഭ്യാന്തര മന്ത്രാലയത്തിന്റെയും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം തുടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here