വെടിക്കെട്ട്, രുചി വൈവിധ്യങ്ങള്‍, കലാപരിപാടിക‍ള്‍..ആഘോഷം: വിസ്മയങ്ങളൊരുക്കി ദുബായി ഗ്ലോബല്‍ വില്ലേജ്

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 28ാം സീസണ്‍ വ്യാ‍ഴാ‍ഴ്ച് ആരംഭിക്കും. ആറ് മാസം നീണ്ടു നില്‍ക്കുന്ന ഗ്ലേബല്‍ വില്ലേജ് 2024 ഏപ്രില്‍ 28 നാണ് കൊടിയിറങ്ങുന്നത്. ഇന്ന്  മുതല്‍ ദുബായിയിലെ  വൈകുന്നേരങ്ങള്‍ ആഘോഷ മുഖരിതമാകും. വാരാന്ത്യങ്ങളൊഴികെ എല്ലാദിവസവും വൈകുന്നേരം നാല് മുതല്‍ 12 വരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ ഗ്ലോബല്‍വില്ലേജ് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും

ALSO READ: സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക്: ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി ടാറ്റ സഫാരിയും ഹാരിയറും

22.50 ദിര്‍ഹം മുതലാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്ക്. ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുളള 400 ലധികം പ്രശസ്ത കലാകാരന്മാര്‍ 40000 ലധികം കലാപ്രകടനങ്ങളുമായി ഇത്തവണത്തെ സീസണെ മനോഹരമാക്കും. ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിലെ രുചി വൈവിധ്യങ്ങളും ഒരു കുടക്കീഴില്‍ അനുഭവിക്കാനാവും. വാരാന്ത്യങ്ങളില്‍ വെടിക്കെട്ടും ആസ്വദിക്കാം.

ALSO READ: ഭാര്യയെ ചിരവകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; ശിക്ഷ വിധിച്ചത് അഞ്ച് വർഷത്തിന് ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News