ചായകുടി നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കാൻ ഇതിലും മികച്ച വഴിയില്ല. എന്നാൽ ഇനി പരിചയപ്പെടുത്താൻ പോകുന്ന ചായ, പോക്കറ്റിൽ നിന്നെടുത്തു നീട്ടുന്ന പത്ത് രൂപയിൽ കിട്ടുന്ന ഐറ്റമല്ല. ഈ ചായയുടെ വില ഒരു ലക്ഷം രൂപയാണ്!
എന്നാലും ചായക്ക് ഇത്രയും വില വരാൻ എന്താണ് കാരണം എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. പഞ്ചസാരയും പാലുമൊക്കെ സ്പെഷ്യലായിരിക്കും എന്നൊക്കെയാണ് കരുതിയെങ്കിൽ തെറ്റി. ഇത് പത്തരമാറ്റ് സ്വർണം ചേർത്ത് തയാറാക്കിയ ചായയാണ്.
also read; പരമ്പരാഗത രുചിയിൽ ഉണ്ടാക്കാം അച്ചപ്പം എളുപ്പത്തിൽ
ദുബായിലുള്ള ഇന്ത്യൻ കഫേയായ ബോഹോ കഫേയിലാണ് ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ ചായ വിൽക്കുന്നത്. ഇന്ത്യൻ വംശജയായ സുചേത ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയാണ് ബോഹോ കഫേ. പല തരത്തിലുള്ള ഗുണങ്ങൾ കൊണ്ട് നിറഞ്ഞ ഗോൾഡ് ടീയാണ് ഇവിടുത്തെ ആഡംബര ചായ. ദുബായിലെ ഡിഐഎഫ്‌സിയുടെ എമിറേറ്റ്‌സ് ഫിനാൻഷ്യൽ ടവറിൽ സ്ഥിതി ചെയ്യുന്ന ബോഹോ കഫേയിൽ ഒരു കപ്പ് ഗോൾഡ് ടീ കുടിക്കണമെങ്കിൽ കൈയിൽ 5000 ദിർഹം വേണം.
also read; കൂർക്ക കൊണ്ട് ഒരു പക്കോട ആയാലോ? ഈസി റെസിപി ഇതാ
ഇവിടത്തെ ഏകദേശം 1.14 ലക്ഷം രൂപയോളം വരുമിത്. 24 കാരറ്റ് സ്വർണ്ണം പൊടിച്ച് ചേർത്താണ് ചായ ഉണ്ടാക്കുന്നത്. ഗോൾഡ് ടീ മാത്രമല്ല, ഗോൾഡ് വാട്ടർ, ഗോൾഡ് ക്രോയിസൻ്റ്സ്, ഗോൾഡ് ബർഗർ, ഗോൾഡ് ഐസ് ക്രീം എന്നിവയും കഴിക്കാനുള്ള അവസരം അവിടെയുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഗോൾഡ് ടീക്ക് ലഭിക്കുന്നതെന്നും നിരവധി ആവശ്യക്കാരാണ് ഗോൾഡ് ടീക്ക് ഉള്ളതെന്നും കഫേ ഉടമ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here