സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ; മാനദണ്ഡങ്ങൾ പുറത്തുവിട്ട് ദുബായ്

dubai

ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തുവിട്ടു.വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ ആണ് നിർദേശങ്ങൾ പുറത്തുവിട്ടത്.
ദുബൈയിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻറർ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികൾ, മുഴുവൻ സമയ ഫാക്വൽറ്റികൾ, അഡ്മിനിസ്‌ട്രേറ്റിവ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധ്യാപകർ എന്നിവർക്ക് ഗോൾഡൻ വിസ ലഭിക്കും.ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം.

എല്ലാ വർഷവും ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാം. സ്ഥാപനങ്ങളിലെ തലവൻമാർ കെ.എച്ച്.ഡി.എയുടെ ഇ-സേവന സംവിധാനം വഴിയാണ് നോമിനേഷൻ നൽകേണ്ടത്. നിശ്ചിത യോഗ്യത നേടിയവരാണോ അപേക്ഷകർ എന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം.

ALSO READ: താമസ നിയമം ലംഘിക്കുന്നവർക്കും സ്പോൺസർമാർക്കും എതിരെ കനത്ത പിഴ; കുവൈറ്റില്‍ പുതിയ റെസിഡന്‍സി നിയമം

അപേക്ഷിച്ച് കഴിഞ്ഞാൽ നടപടികൾക്ക് 45 പ്രവൃത്തി ദിവസം സമയമെടുക്കും. അന്തിമപട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോൾഡൻ വിസക്ക് യോഗ്യതയുള്ളവരെ നിശ്ചയിക്കുക. മികച്ച അക്കാദമിക പ്രവർത്തനം, നൂതന സംഭാവനകൾ, സ്ഥാപനത്തിന്റെ നിലവാരം ഉയർത്തുന്നതിലെ പിന്തുണ, വിദ്യാർഥികളിലെ സ്വാധീനം, പുരസ്‌കാരങ്ങൾ എന്നിവയാണ് യോഗ്യതക്കായി അടിസ്ഥാനമായി പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News