നേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ്

ഏറെ നാശ നഷ്ടങ്ങളാണ് ദുബായിൽ പെയ്ത് മഴ മൂലം ഉണ്ടായത്, ഇപ്പോഴിതാ മഴക്കെടുതികളിൽ നിന്നും മുക്‌തരായി കൊണ്ടിരിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളാണ് ദുബായ്കൊണ്ടുവരുന്നത് വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം.

ALSO READ:ഇത്തിരി സ്ക്രാച്ചുകൾ, ഇത്തിരി പൊട്ടലുകൾ, ഓഫറുകൾ ചറപറാ; സൂക്ഷിക്കണം

മാത്രവുമല്ല താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ താമസം നഷ്ട്ടമായവർക്ക് താമസസ്ഥലം, വെള്ളക്കെട്ടിനാൽ ബുദ്ധിമുട്ടായവർക്ക് സൗജന്യ ഭക്ഷണം, ക്ലീനിങ്, താമസക്കാർക്ക് അധിക സുരക്ഷ, സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസിനു സഹായിക്കൽ, കെട്ടിട്ടത്തിന് വീണ്ടും ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ, തുടങ്ങിയ നിർദ്ദേശങ്ങളാണ് കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് അധികാരികൾ നൽകിയിരിക്കുന്നത്.

അതേസമയം ആവശ്യമെങ്കിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്ഥിതി കണക്കിലെടുത്ത് തീരുമാനം എടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകി.

ALSO READ:തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News