‘ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ 2024-ലില്‍’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന ‘ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ 2024-ലില്‍’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം. വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ മികവുകള്‍ കൈവരിച്ചതിന് 7 പുരസ്‌കാരങ്ങളാണ് ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സിലില്‍ ഇമിഗ്രേഷന് ലഭിച്ചത്. സ്ഥാപനത്തിലെ മികച്ച പരിവര്‍ത്തനത്തിന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തിഗത ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചു. ഇത്തവണത്തെ ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ പുരസ്‌കാര ചടങ്ങ് സൗദി അറേബ്യയിലാണ് നടന്നത്.

ALSO READ:  ആംബുലൻസിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മുംബൈയിൽ ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴക്ക്

പങ്കാളിത്ത വിഭാഗവും കരാറുകള്‍, മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നിവയുടെ മാനേജ്‌മെന്റ് വിഭാഗവും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിത്തത്തിനുള്ള അവാര്‍ഡും ചടങ്ങില്‍ ലഭിച്ചു.ഇതിനു പുറമേ, സ്ഥാപന മികവ് അവാര്‍ഡ് സപ്ലൈ ചെയിന്‍ അവാര്‍ഡും ഉപഭോക്തൃ സംതൃപ്തി പുരസ്‌കാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവാര്‍ഡും അടക്കമുള്ള അംഗീകാരങ്ങളാണ് ഇമിഗ്രേഷന് ലഭിച്ചത്.

ALSO READ: ‘സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം; ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു’: മുഖ്യമന്ത്രി

‘ഈ നേട്ടം ഞങ്ങള്‍ മികവിനും, തുടര്‍ച്ചയായ നൂതനാത്മകതയ്ക്കും നല്‍കുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നുവെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News