ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Dubai International Airport

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വര്‍ഷം 6.02 കോടി യാത്രക്കാരുമായാണ് ദുബായ് ആഗോളതലത്തില്‍ മുന്‍നിരയിലെത്തിയത്. ഏവിയേഷന്‍ കണ്‍സല്‍ട്ടന്‍സിയായ ഒ.എ.ജിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിലെ ദുബായിയുടെ വളര്‍ച്ചയെയാണ് ഏവിയേഷന്‍ കണ്‍സല്‍ട്ടന്‍സിയായ ഒ.എ.ജി പുറത്ത് വിട്ട റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നത്. ഓരോ വര്‍ഷവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്.

Also Read ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ; എംബിഇസെഡ്-സാറ്റിന്റെ വിക്ഷേപണം വിജയം

2024യല്‍ 6.02 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത്. ലണ്ടന്‍ ഹീത്രു വിമാനത്താവളമാണ് തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.2023-നെ അപേക്ഷിച്ച് എയര്‍ലൈന്‍ ശേഷിയിലും ദുബായ് കഴിഞ്ഞ വര്‍ഷം ഏഴുശതമാനം വര്‍ധന രേഖപ്പെടുത്തി.

ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ്ല്‍ ദുബായില്‍ നിന്ന് ഏറെ വിമാനങ്ങള്‍ പോകുന്നത്. ആകെ 106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വിസുണ്ട്. 101 അന്താരാഷ്ട്ര എയര്‍ലൈനുകളാണ് സര്‍വിസ് നടത്തുന്നത്.ഈ വര്‍ഷം ജനുവരിയിലെ ആദ്യ 15 ദിവസം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News