പാസ്പോർട്ട് ഇല്ലാതെ യാത്രയോ? സൗകര്യമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുങ്ങുകയാണ്. ഈ വർഷം അവസാനമോടെയാവും ഈ സംവിധാനം യാത്രക്കാർക്ക് ലഭ്യമാവുക എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പാസ്‌പോര്‍ട്ട് രഹിത യാത്ര സൗകര്യം നടപ്പിലാക്കുന്നത് സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ്.

Also read:ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍

സ്വന്തം ഐഡന്റിറ്റി മുഖേന യാത്ര ചെയ്യാനുളള പുതിയ സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്നവർക്കാവും ഈ സൗകര്യം ആദ്യം ലഭ്യമാവുക. യാത്രക്കാർക്ക് പാസ്‌പോര്‍ട്ടിന് പകരം മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക.

Also read:കുളിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്റെ മുഖത്തേക്ക് തിളച്ച മുളക് വെള്ളമൊഴിച്ച് ഭാര്യ; തുടര്‍ന്ന് മുറിയില്‍ അടച്ചിട്ടു, ഒടുവില്‍

സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. വിവിധ എയര്‍പോര്‍ട്ടുകള്‍ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News