4 യാത്രികർ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയ ശേഷമാണ് യാത്ര തുടർന്നത്.

also read :നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീ പിടിത്തം

അമിതമായി മദ്യപിച്ച ഇവർ പരസ്പരം വഴക്കിടുകയും ഉച്ചത്തിൽ സംസാരിച്ച് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാർ ഇടപെട്ടെങ്കിലും ഇവർ ശാന്തരായില്ല. തുടർന്നാണ് വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരിൽനിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതര യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

also read :വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അടപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News