ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവൽസരാഘോഷം ഒരുക്കി താമസകുടിയേറ്റ വകുപ്പ്. പരിപാടിയിൽ പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും. തൊഴിലാളികൾക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.
നേട്ടങ്ങൾ ആഘോഷിച്ച്, ഭാവി കെട്ടിപ്പടുക്കുന്നു” എന്നതാണ് തൊഴിലാളികൾക്കൊപ്പമുള്ള ഇത്തവണത്തെ പുതുവൽസരാഘോഷങ്ങളുടെ പ്രമേയം.. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിവിധമേഖലകളിലായി ഒരുക്കിയിരിക്കുന്ന ആഘോഷങ്ങളുടെ പ്രധാനവേദി അൽഖുസ് ആണ്. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തെ ആദരിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കിയതെന്ന് ജി ഡി ആർ എഫ് എ – ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
also read: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും 30ന്
ദുബായ് ഡ്യൂട്ടി ഫ്രീ, തുടങ്ങിയവർ സ്പോൺസർ ചെയ്യുന്ന കാറുകളും സ്വർണ ബാറുകളും സ്മാർട് ഫോണുകളും ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ തൊഴിലാളികൾക്ക് സമ്മാനിക്കും. സോട്ട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി മേധാവി, ജിഡിആർഎഫ്എ വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലേറെ തൊഴിലാളികൾ പങ്കെടുക്കും. പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ ആഘോഷത്തിൽ അതിഥികളായി പങ്കെടുക്കും. ഡിസംബർ 31 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർധരാത്രി വരെ തുടരും. ഗംഭീരമായ വെടിക്കെട്ടും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, ഡിജെ സെറ്റുകൾ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒരുക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here