ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി

ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നാണയം പുറത്തിറക്കിയിരിക്കുന്നത്.

READ ALSO:കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെ രാപ്പകല്‍ ധര്‍ണ

അന്‍പത് ദിര്‍ഹത്തിന്റെ വെള്ളി നാണയം പ്രകാശനം ചെയ്തത് യുഎഇ സെന്‍ട്രല്‍ ബാങ്കാണ്. ആദ്യഘട്ടത്തില്‍ 40 ഗ്രാം ഭാരമുള്ള 3,000 വെള്ളി നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡിന്റെ 12-ാം പതിപ്പിലാണ് ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നാണയം പ്രസിദ്ധീകരിച്ചത്.

READ ALSO:നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News