ദുബായ് മെട്രോ ബ്ലൂ ലൈൻ: അടുത്ത വർഷം ഏപ്രിലിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും

METRO BLULINE

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 ഇൽ പ്രവർത്തനം ആരംഭിക്കും. 30 കിലോമീറ്റർ ദൈർഘ്യത്തിൽ 14 സ്റ്റേഷനുകളാണ് ബ്ലൂ ലൈനിൽ ഉണ്ടാവുക. അടുത്ത വർഷം ഏപ്രിലിലാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങുക. ദുബായുടെ 2040 അർബൻ പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ലൈൻ നിലവിൽ വരാനൊരുങ്ങുന്നത്. മാപ്പ, ലിമക്, സിആർആർസി എന്നീ മൂന്ന് തുർക്കിഷ്-ചൈനീസ് കമ്പനികളുടെ കൺസോഷ്യത്തിനാണ് നിർമാണ ചുമതല.

അടുത്ത വർഷം ഏപ്രിലിൽ നിർമാണം തുടങ്ങും. 09 09 2029 ഇൽ മെട്രോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്നും ആർടിഎ ചെയർമാൻ മതാർ അൽ തയർ പറഞ്ഞു. 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ നിലവിലുള്ള റെഡ് -ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കും. 30 കിലോമീറ്റർ ദൈർഘ്യമാണ് ബ്ലൂ ലൈനിന്ഉണ്ടാവുക.

ALSO READ; ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു

14 സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ അഞ്ചെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. 2009 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ്. 89.3 കിലോ മീറ്ററാണ് ദൈർഘ്യം. കഴിഞ്ഞ പതിനാല് വർഷത്തിനിടെ 200 കോടിയിലേറെപേ‍ർ മെട്രോ യാത്ര നടത്തിയതെന്നാണ് കണക്കുകൾ. നിലവിൽ 129 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. റെഡ് ഗ്രീൻ ലൈനുകളിലായി 53 സ്റ്റേഷനുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News