ദുബായ് മാരത്തണ്‍; കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ മെട്രോ

ദുബായ് മാരത്തണ്‍ പ്രമാണിച്ച് മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ജനുവരി 12 ഞായറാഴ്ച രാവിലെ എട്ടിന് പകരം അഞ്ചു മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാരത്തണില്‍ എത്തുന്നവര്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് മെട്രോയുടെ സമയം നീട്ടിയത്. മാരത്തണിന്റെ 24ാം പതിപ്പില്‍ രാവിലെ ആറു മണി മുതല്‍ 42 കി.മീറ്റര്‍ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

ALSO READ: 64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ

മൂന്ന് വ്യത്യസ്തമായ റേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലു കിലോമീറ്റര്‍ ഫണ്‍ റണ്‍, പത്തുകിലോമീറ്റര്‍ ഓട്ടം, 42 കിലോമീറ്റര്‍ മാരത്തണ്‍ എന്നിവയാണത്. 2013ല്‍ ദുബായ് മാരത്തണില്‍ ചരിത്ര വിജയം നേടിയ, ഇപ്പോള്‍ 34കാരനായ എത്തിയോപ്പിയന്‍ ലെലിസ ദേസീസയുടെ സാന്നിധ്യം ഇത്തവണ ഉണ്ടാകുമെന്ന് ദുബായ് മാരത്തണ്‍ ഒഫീഷ്യല്‍ സൈറ്റില്‍ പറയുന്നു.

ALSO READ: ‘ഞാന്‍ വെറും മനുഷ്യന്‍, ദൈവമല്ല’; ആദ്യമായി പോഡ്കാസ്റ്റില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

1998 മുതല്‍ എമിറേറ്റില്‍ നടത്തുന്ന മാരത്തോണാണ് ദുബായ് മാരത്തണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News