യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്കാണ് കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ട്രെയിനിന്‍റെ വാതിലുകളില്‍ നില്‍ക്കുക, ക്യൂ ലംഘിച്ച് നീങ്ങുക, മറ്റ് യാത്രക്കാരെ പരിഗണിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയവയും ദുബായ് മെട്രോ വിലക്കിയിട്ടുണ്ട്. ചെറിയ കുറ്റങ്ങള്‍ക്ക് 100 ദിര്‍ഹം, മിതമായ കുറ്റകൃത്യങ്ങള്‍ക്ക് 200 ദിര്‍ഹം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 1000 ദിര്‍ഹം, അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 2,000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
അതേസമയം, അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് ടാക്സി നിരത്തിലിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ഇവയുടെ സേവനം ലഭ്യമാകുക. അബുദാബിയിലെ സാദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഊബര്‍ ടാക്‌സികള്‍ വിന്യസിക്കുക. ആദ്യഘട്ടത്തിൽ സുരക്ഷാ ഓപ്പറേറ്റർ വാഹനത്തിലുണ്ടാകും. ഊബർ എക്സ് അല്ലെങ്കിൽ ഊബർ കംഫർട്ട് സർവീസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം.
Also Read; ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here