ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ ഫാമിലി തീം പാര്‍ക്ക് ശനിയാഴ്ച തുറക്കും. പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കുന്ന പാര്‍ക്കിന്റെ പതിമൂന്നാം സീസണ്‍ ആണ് ഇത്. യുഎഇയിലെ താമസക്കാര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ദിര്‍ഹം കുറവാണ് ഇക്കുറി പ്രവേശനനിരക്ക്. എമിറേറ്റ്സ് ഐഡി കാണിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 60 ദിര്‍ഹത്തിന് പാര്‍ക്കില്‍ പ്രവേശിക്കാം.

ALSO READ:ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാര്‍ക്കും ടിക്കറ്റ് നിരക്ക് 5 ദിര്‍ഹം കൂട്ടി. മുതിര്‍ന്നവര്‍ക്ക് 100 ദിര്‍ഹവും കുട്ടികള്‍ക്ക് 85 ദിര്‍ഹവുമാണ് പുതിയ നിരക്ക്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് നാളെ തുടങ്ങും. 5 ലക്ഷത്തിലേറെ പുഷ്പങ്ങളും സസ്യങ്ങളും കൊണ്ട് നിര്‍മിച്ച എമിറേറ്റ്സ് എ380-ന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രൂപമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാത്രി 11 വരെ പാര്‍ക്ക് തുറന്നിരിക്കും.

ALSO READ:എച്ച്എല്‍എല്ലിന്‍റെ “തിങ്കള്‍” പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് പുരസ്കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News