അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നിവ പറഞ്ഞ് വിളി;പിന്നാലെ പണം തട്ടും, സംഘത്തെ പൂട്ടി ദുബൈ പൊലീസ്

ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പണം തട്ടുന്ന വന്‍ സംഘത്തെ പൂട്ടി ദുബൈ പൊലീസ്.അക്കൗണ്ട് ബ്ലോക്ക്, ഫ്രീസ് എന്നിവ പറഞ്ഞ് പേടിപ്പിച്ച് തട്ടിപ്പ് നടത്തുന്ന 494 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 406 തട്ടിപ്പ് കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.വലിയ തുക ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, സിം കാര്‍ഡുകള്‍ എന്നിവയും പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു.

ALSO READ ;പൗരത്വ നിയമ ഭേദഗതി; കേരളത്തിന്റേതടക്കമുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിച്ചേക്കും
ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇവര്‍ വിളിക്കുന്നത്. കള്ള ഇമെയിലും, എസ്.എം.എസും, സോഷ്യല്‍ മീഡിയ ലിങ്കുകളും വരെ ഉപയോഗിച്ച് ഇവര്‍ പണം തട്ടും.ഫോണില്‍ വിളിക്കുന്നവര്‍ക്ക് ബാങ്കിങ് വിവരങ്ങള്‍ കൈമാറുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസിന്റെ സി.ഐ.ഡി വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ശംസി പറഞ്ഞു. ഇത്തരം ഭീഷണികളില്‍ വീണുപോകരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News