നിരത്തിലിറങ്ങിയപ്പോള്‍ ശബ്ദം പരിധി കടന്നു; വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്

അനുവദനീയമായതില്‍ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. ദുബായ് അല്‍ ഖവാനീജ് ഏരിയയില്‍ നിന്ന് അനധികൃത വാഹന പരിഷ്‌കരണങ്ങള്‍ കാരണം വലിയ ശബ്ദത്തിനും ശല്യത്തിനും കാരണമായ 23 വാഹനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിര്‍ഹം വരെയാകുമെന്നും ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി വ്യക്തമാക്കി.

ALSO READ: പൊതുമാപ്പ്; യുഎഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമെന്ന് എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍

ഇത്തരത്തില്‍ വാഹനങ്ങളില്‍ മോടിപിടിപ്പിക്കലുകള്‍ നടത്തുന്നത് മറ്റുള്ളവരുടെ സുഖകരമായ യാത്രകള്‍ക്ക് വലിയ തടസ്സമാണുണ്ടാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് വലിയ അസ്വസ്ഥതയുണ്ടാക്കും.

ALSO READ: കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം ഉറപ്പാക്കുന്നതിനാണ് സൗദി ശ്രമിക്കുന്നത്; അഭിനന്ദിച്ച് നെയ്മര്‍

സൈലന്‍സറുകളിലും എന്‍ജിനിലും മാറ്റംവരുത്തിയാണ് ഇത്തരത്തില്‍ അമിതശബ്ദമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ കണ്‍ട്രോള്‍ സെന്ററില്‍ 901 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News