തനിയ്ക്കു പരിഗണന നല്‍കാത്ത ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡിവോഴ്‌സ് ചെയ്ത് ദുബായ് രാജകുമാരി; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹ മോചനം ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ ഡിവോഴ്‌സ് ചെയ്യുന്നു…ഡിവോഴ്‌സ് ചെയ്യുന്നു…ഡിവോഴ്‌സ് ചെയ്യുന്നു… ടേക്ക് കെയര്‍, നിങ്ങളുടെ മുന്‍ ഭാര്യ. ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്രകാരം കുറിച്ചപ്പോള്‍ പലരും ഒരു നിമിഷം അല്‍ഭുതപ്പെട്ടു. ഇതെന്ത് തമാശയാണെന്ന് പിന്നീട് ആകുലപ്പെട്ടു. രാജകുമാരിയുടെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് സംശയിച്ചവരും ഉണ്ട്. പക്ഷേ, സംഗതി അതൊന്നുമല്ല. സത്യമാണ്. തന്റെ ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന് വളരെ ഗൗരവത്തോടെ അദ്ദേഹത്തിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളാണിത്. തന്നെ അവഗണിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടുന്നതായി അറിയിച്ചു കൊണ്ടുള്ള ദുബായ് രാജകുമാരിയുടെ പ്രഖ്യാപനം. തുടര്‍ന്ന് ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും അവരുടെ പ്രൊഫൈലുകളില്‍ നിന്ന് പരസ്പരം എല്ലാ ഫോട്ടോകളും ഇല്ലാതാക്കുകയും ചെയ്തു.

ALSO READ: ‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

ഇരുവരും ഇന്‍സ്റ്റയില്‍ പരസ്പരം ബ്ലോക്ക് ചെയ്തതായും വാര്‍ത്തകളുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ദമ്പതികള്‍ വിവാഹിതരായത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം അവര്‍ക്കൊരു മകളുണ്ടായി. ആ സമയത്ത് പ്രസവ ശുശ്രൂഷ നല്‍കിയ തന്റെ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഷെയ്ഖ മഹ്റ ഇന്‍സ്റ്റയിലൊരു പോസ്റ്റിട്ടിരുന്നു. അന്നത്തെ ഫോട്ടോകളില്‍ അവരുടെ ഭര്‍ത്താവ് ഷെയ്ഖ് മന, കുഞ്ഞിനെ അയാളുടെ കൈകള്‍ കൊണ്ട് തലോടിയിരുന്നു. ആ മനോഹരമായ നിമിഷങ്ങള്‍ക്കു ശേഷം രണ്ടു മാസം കഴിഞ്ഞാണ് ഇന്നിപ്പോള്‍ ഇന്‍സ്റ്റയിലെ ഈ വിവാഹമോചന പ്രഖ്യാപനം എന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. രാജകുമാരിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്‍സ്റ്റയില്‍ വാദപ്രതിവാദങ്ങളും അരങ്ങേറിക്കഴിഞ്ഞു. രാജകുമാരിയുടെ ‘ധൈര്യത്തെയും ധീരതയേയും അഭിനന്ദിച്ചും, ‘ഇത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും അത് നന്മയിലും കയ്പ്പിലും തുടരുമെന്നും അനുകൂലികള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ വിവാഹമോചനം പക്ഷേ, ഭര്‍ത്താവിന്റെ ഭാഗത്തു നിന്നായിരിക്കും ആദ്യമുണ്ടാവുകയെന്ന് പ്രതികൂലികള്‍ കമന്റില്‍ അഭിപ്രായപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് രാജകുമാരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നിഗൂഢ പോസ്റ്റിട്ടിരുന്നെന്ന് ഇതിനിടെ ചില വിരുതന്‍മാര്‍ കണ്ടെത്തി.

ALSO READ: ‘ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് ഇതുവരെ എത്തിയത്, കൂടെ നിന്നതിന് നന്ദി, പക്ഷെ അത് ഹെയ്‌റ്റ് ക്യാമ്പയിനായി മാറരുത്’; മാതൃകാപരമായ മറുപടിയുമായി ആസിഫ് അലി

രാജകുമാരിയുടെ ഒരു പോസ്റ്റില്‍ അവര്‍ ‘തന്റെ കുഞ്ഞിനെ ആലിംഗനം ചെയ്തു, ‘ഞങ്ങള്‍ രണ്ടുപേര്‍ മാത്രം’ എന്ന് എഴുതിയിരുന്നു. കുഞ്ഞിനെയും അമ്മയെയും മാത്രം ഉദ്ദേശിച്ചല്ലേ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം എന്ന് രാജകുമാരി അഭിപ്രായപ്പെട്ടത് എന്നാണ് അവരുടെ കണ്ടെത്തല്‍. അതായത്, ചില പൊട്ടലും ചീറ്റലും ദമ്പതികള്‍ക്കിടയില്‍ നടക്കുന്നതിന്റെ സൂചനയായിരുന്നു ആ പോസ്‌റ്റെന്നാണ് ഇക്കൂട്ടരുടെ വാദം. എന്തായാലും സ്ത്രീ ശാക്തീകരണത്തിനും യുഎഇയിലെ പ്രാദേശിക ഡിസൈനര്‍മാര്‍ക്കും വേണ്ടി വാദിക്കുന്ന ദുബായ് രാജകുമാരിയുടെ പ്രവൃത്തിയ്ക്ക് കയ്യടിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗം പേരും. യുകെയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയ അവര്‍ മുഹമ്മദ് ബിന്‍ റാഷിദ് ഗവണ്‍മെന്റ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് കോളേജ് ബിരുദവും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News