ഗോൾഡൻ വിസയ്ക്ക് സമാനം; ഇ-ഗെയിമർമാർക്ക് ദീർഘകാല വിസയുമായി ദുബായ്

കഴിവുള്ള വ്യക്തികൾ, ക്രിയേറ്റേഴ്‌സ്, ഇ-ഗെയിമിംഗ് മേഖലയിലെ വിദഗ്ധർ എന്നിവർക്കായി ദീർഘകാല വിസ നൽകി ദുബായ്.ദുബൈ കൾച്ചറിന് കീഴിലുള്ള ഗെയിമിംഗ് വിസയുടെ കാലാവധി 10 വർഷമാണ്. ഗോൾഡൻ വിസയ്ക്ക് സമാനമാണ് ഇത്.ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബൈ ഗെയിമിംഗ് വിസ.

ALSO READ: പുതിയ മുഖം ഓ ഓ ഓ…..പൃഥ്വരാജിനെ ട്രോളി ബേസില്‍; വൈറലായി വീഡിയോ

നൂതന ആശയങ്ങൾ പ്രൊജക്ടാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങൾ ഇത് നൽകുന്നു. കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.2026ഓടെ ആഗോള ഹബ്ബായി മാറുന്നതിന്റെ ഭാഗമായി ,ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികൾ,ഡിസൈനേഴ്സ് തുടങ്ങിയവരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ദുബൈ തുടരുകയാണെന്ന് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈ കൾച്ചർ) ഡയറക്ടർ ജനറൽ ഹാല ബദ്‌രി പറഞ്ഞു.

ALSO READ: ബിപിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News