ഇരുകൈയും നീട്ടി ദുബായ്; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം, അന്താരാഷ്ട്ര സന്ദർശകർ ഒരു കോടി 75 ലക്ഷത്തോളം..!

സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ്. ദുബായ് സന്ദർശിക്കുന്ന അന്താരാഷ്ട്ര സന്ദർഷകരുടെ എണ്ണം ഈ വർഷം ഒരു കോടി 75 ലക്ഷത്തോളമാണ്. കഴിഞ്ഞ വർഷത്തേക്കാളും 20 ശതമാനത്തോളം വർധനവാണിത്. കിരീടാവകാശി ശൈഖ് ഹംദാനാണ് സഞ്ചാരികളുടെ എണ്ണത്തിൽ ദുബായിയുടെ പുതിയ റെക്കോർഡ് നേട്ടം പുറത്തുവിട്ടത്.

Also Read: ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

2023 ൽ 1.71 കോടിയായിരുന്നു സന്ദർശകരുടെ എണ്ണം. 2022 ൽ ഇത് 1.43 കോടിയായിരുന്നു. ടൂറിസം മേഖലയിലെ വികാസങ്ങളാണ് സഞ്ചാരികളുടെ എണ്ണത്തിലെ ഈ വർഷണവിന് കാരണമെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്തിനു ശേഷം വലിയ ഉയർച്ചയാണ് വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

Also Read: ‘മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ച’, 48,000 പേർക്ക് തൊഴിൽ നൽകാൻ പ്രത്യേക പരിപാടി, ആദ്യഘട്ടത്തിൽ 5000 പേർക്ക് തൊഴിൽ

ആഗോള ടൂറിസം നിരക്കിലും ഹോട്ടൽ താമസ നിരക്കിലും ദുബായ് മുന്നിൽ തന്നെ ഉണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News