യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മെട്രോ, ബസ് സമയങ്ങളിലും മാറ്റമുണ്ടാവും. പാര്‍ക്കിങ്ങിനും പണം ഈടാക്കില്ല.
ഡിസംബര്‍ 2നും 3നും ദുബായില്‍ ബഹുനില പാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങും സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചു. ഇതോടെ ഞായര്‍ മുതല്‍ മൂന്ന് ദിവസം എമിറേറ്റില്‍ പാര്‍ക്കിങ്ങിന് ഫീ നല്‍കേണ്ട.
ഈ തീയതികളില്‍ ആര്‍ടിഎ സേവന ദാതാക്കളുടെ കേന്ദ്രങ്ങളും കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും പ്രവര്‍ത്തിക്കില്ലെന്നും ആര് ടി എ വ്യക്തമാക്കി. ഡിസംബര്‍ 4 ബുധനാഴ്ച ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
മെട്രോ സര്‍വീസുകള്‍ 30 നവംബര്‍ ഡിസംബര്‍ 2 3 തീയ്യതികളില്‍ രാവിലെ 5:00 മുതല്‍ സര്‍വീസ് ആരംഭിക്കും ഡിസംബര്‍ ഒന്നിന് രാവിലെ 8 മുതലായിരിക്കും സര്‍വീസ് തുടങ്ങുകയെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ ദേശീയദിനാഘോഷങ്ങളുടെഭാഗമായി അബുദാബി നഗരത്തില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 2, 3 തീയതികളിലാണ് നിരോധനമെന്ന് സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.
അബുദാബി, അല്‍ ഐന്‍, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. നഗരങ്ങളിലെങ്ങും പരിപാടികളും ഷോകളും അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക്.
വാരാന്ത്യവും കൂടി ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദി ഇക്കുറി അബുദാബിയിലെ അല്‍ ഐന്‍ ആണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here