ദുബായ്: ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ കാമ്പയിനുമായി ആർടിഎ

dubai truck

ദുബായ് എമിറേറ്റിലെ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാർക്ക് ബോധവൽക്കരണ കാമ്പെയിനുമായി റോഡ് ഗതാഗത അഥോറിറ്റി. അധികൃതർ നേരിട്ടെത്തിയാണ് ബോധവൽക്കരണ കാമ്പെയിൻ നടത്തുന്നത്. റോഡിലെ തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് അൽ അവീറിൽനിന്ന് ഷാർജ വരെയുള്ള എമിറേറ്റ്സ് റോഡിലാണ് ട്രക്ക് ഗതാഗത നിരോധനം അധികൃതർ ഏർപ്പെടുത്തിയത്.

വൈകീട്ട് 5.30 മുതൽ രാത്രി എട്ടു വരെയാണ് നിരോധനം നിലവിലുണ്ടാവുക . ഈ സാഹചര്യത്തിലാണ് ട്രക്ക് ഡ്രൈവർമാർക്ക് ബോധവൽക്കരണ കാമ്പെയിനുമായി ആർടിഎ രംഗത്തെത്തിയിരിക്കുന്നത്. എമിറേറ്റ്സ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുമുളള ട്രക്ക് ഡ്രൈവർമാർക്കുള്ള വിശ്രമകേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ബോധവൽക്കരണം നടത്തുന്നത്.

ALSO READ; 40 കോടി ദിര്‍ഹം ചെലവില്‍ ബീച്ച് നവീകരണം; അല്‍ മംസാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

അറബിയിലും ഇംഗ്ളീഷിലും ഉർദുവിലുമുളള ലഘുലേഖകളും ഡ്രൈവർമാർക്ക് നൽകുന്നുണ്ട്. ദുബായ് പോലീസുമായി സഹകരിച്ചാണ് ആർടിഎയുടെ നടപടി. ഇതിനോടകം ആയിരത്തോളം ആളുകളുമായി ആശയവിനിമയം നടത്തിയതായി അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്ക് സ്നേഹ സമ്മാനങ്ങളും ആർടിഎ നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News