ദുബായിലെ കൂടുതൽ പാർപ്പിട മേഖലകളിൽ റോഡ് വികസനം നടപ്പാക്കാനൊരുങ്ങി ആർടിഎ. 19 വ്യത്യസ്തമേഖലകളിൽ 11 കിലോമീറ്ററിലധികം ദൂരത്തിലാണ് റോഡുകൾ നിർമ്മിക്കുക. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും. കൂടുതൽ പാർപ്പിട മേഖലകളെ ബന്ധിപ്പിച്ചുളള റോഡ് നിർമാണത്തിന് ആർടിഎ ലക്ഷ്യമിടുന്നത്.
അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സബീൽ 1, അൽ റാഷിദിയ, മുഹൈസ്ന 1, അൽ ബർഷ 1, അൽ ഹുദൈബ, എന്നീ 19 റസിഡൻഷ്യൽ ഏരിയകളിലാണ് റ്ത്തരത്തിൽ റോഡുകൾ നിർമ്മിക്കുക. ആകെ 11.5 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമാണം നടത്തുകയെന്ന് ആർടിഎ അറിയിച്ചു.
also read; യുഎഇയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് ഇത്രയധികം വാഹനാപകടങ്ങൾ
പ്രധാന പാതകൾക്ക് പുറമേ പാർക്കിങ്ങ് മേഖലകളും നടക്കാനുളള സ്ഥലവും അതൊടൊപ്പം സ്ട്രീറ്ര് ലൈറ്റുകൾ സ്ഥാപിക്കലും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഈ മേഖലകളിലെ ട്രാഫിക് കുരുക്ക് കുറച്ച് ഗതാഗത സമയം നാൽപ്പത് ശതമാനം വരെ കുറയ്ക്കാൻ പുതിയ റോഡ് നിലവിൽ വരുന്നതോടെ സാധിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും .
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here