അന്താരാഷ്ട്ര എഐ സമ്മേളനത്തിന് വേദിയാകാൻ ദുബായ്; സമ്മേളനം ഏപ്രിലില്‍

ai-dubai

യുഎഇയുടെ ഡിജിറ്റല്‍ നവീകരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി, ദുബായില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ അന്താരാഷ്ട്ര എ ഐ (നിര്‍മിത ബുദ്ധി) സമ്മേളനം നടക്കും. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അക്കാദമിയുമായി ചേര്‍ന്ന് ഡയറക്ടറേറ്റാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.

Also Read: കുവൈറ്റിൽ മലയാളി നിര്യാതനായി

AI Innovations: Shaping the Future of Public Institutions and Enhancing Education Quality എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനം, ലോകമെമ്പാടുമുള്ള എ ഐ വിദഗ്ധരെയും ഗവേഷകരെയും വിദ്യാര്‍ഥികളെയും ഒരു കുടക്കീഴിലെത്തിക്കും. എഐ സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസമേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചര്‍ച്ച ചെയ്യുകയും പുതിയ പരീക്ഷണങ്ങളും നിര്‍മാണങ്ങളും അവതരിപ്പിക്കുകയും ചെയ്യും. സമ്മേളനത്തില്‍ 200-ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കും.

പൊതു സ്ഥാപനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സുസ്ഥിരമായ വികസനം നേടുന്നതിന് എ ഐ ടെക്‌നോളജികള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് ആഴത്തില്‍ പഠിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാകുന്ന ഈ സമ്മേളനം, യുഎഇയുടെ ടെക്‌നോളജി മേഖലയുടെ ഭാവി വളര്‍ച്ചയ്ക്കും രാജ്യത്തെ ഡിജിറ്റല്‍ നവീകരണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്കും ഊര്‍ജ്ജസ്വലത പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News