‘ഭാര്യയ്ക്ക് ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങണം’; വോറൊന്നും നോക്കിയില്ല, പൊന്നുംവില കൊടുത്ത് ഒരു ദ്വീപ് തന്നെ വാങ്ങിക്കൊടുത്ത് വ്യവസായി

തന്റെ ഭാര്യയ്ക്കായി ഒരു സ്വകാര്യ ദ്വീപ് വാങ്ങി നല്‍കി കോടീശ്വരനായ ഭര്‍ത്താവ്. ദുബായിലെ വ്യവസായി ജമാല്‍ അല്‍ നദക്ക് ആണ് തന്റെ ബ്രിട്ടീഷ് വംശജയായ ഭാര്യ സൗദ് അല്‍ നദക്ക് കോടികള്‍ മുടക്കി ദ്വീപ് വാങ്ങി നല്‍കിയത്.

സുരക്ഷിതമായി ബിക്കിനി ധരിച്ചുകൊണ്ട് ബീച്ചില്‍ ഇറങ്ങണമെന്ന ഭാര്യയുടെ ആഗ്രഹം സഫലമാക്കാനാണ് ഭര്‍ത്താവ് ഒരു ദ്വീപ് തന്നെ വാങ്ങി നല്‍കിയത്. അതേസമയം സ്വകാര്യതയുടെയും സുരക്ഷയുടെയും കാരണങ്ങളാല്‍ ദ്വീപിന്റെ കൃത്യമായ സ്ഥാനം വെളിപ്പെടുത്താന്‍ ഇരുവനരും തയ്യാറല്ല.

Also Read : ടേബിള്‍ ടെന്നീസില്‍ തിളങ്ങി ധ്രുവ്; ദേശീയ തലത്തിലേക്ക് യോഗ്യത

എന്നാല്‍ സ്വകാര്യ ജമാല്‍ 50 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഈ ദ്വീപ് വാങ്ങിയത് എന്നും ഏഷ്യയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് മൂന്ന് വര്‍ഷത്തിലേറെയായി.

തന്റെ കോടീശ്വരനായ ഭര്‍ത്താവ് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയെന്നും അതിനാല്‍ തനിക്കിനി സ്വകാര്യതയോടെ സുരക്ഷിതമായി കടല്‍ത്തീരത്ത് സമയം ചെലവഴിക്കാമെന്നും നിലവില്‍ ദുബായിയില്‍ താമസിക്കുന്ന സൗദ് അല്‍ നദക്ക് പറഞ്ഞു.

ധനികയായ ഒരു വീട്ടമ്മ എന്നതിലുപരി സൗദ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. അതേസമയം തന്റെ ആഡംബര ജീവിതശൈലിയുടെ പേരില്‍ വിമര്‍ശനങ്ങളും സൗദ് സോഷ്യല്‍മ മീഡിയകളിലൂടെ ഏറ്റുവാങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News