ഇജ്ജാതി കരുതൽ! ഇത് പരാതിയോ… പുകഴ്ത്തലോ? ഭർത്താവിന്റെ ‘നിയമങ്ങളിൽ’ പൊരുതി യുവതി, വീഡിയോ

DUBAI VIDEO

വിവാഹം കഴിഞ്ഞ് ഭാര്യമാർക്ക് മുൻപിൽ ചില നിബന്ധനകൾ വെക്കുന്ന ഭർത്താക്കന്മാരെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. വീടിന് പുറത്തേക്ക് പോകരുത്, വിവാഹം കഴിഞ്ഞ് ജോലിക്ക് പോകരുത്, അയൽക്കാരുമായി വലിയ ലോഹ്യത്തിന് പോകരുത്, അത് ചെയ്യരുത്..ഇത് ചെയ്യരുത് എന്നൊക്കെ ഭർത്താക്കന്മാർ പറയുന്നതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തന്റെ പരിഭവം പറയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പരിഭവം എന്ന് പറയുമ്പോൾ അത് അത് തന്റെ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ഇത്തരം നിബന്ധകളാണെന്ന് വിചാരിച്ചെങ്കിലും നിങ്ങൾക്ക് തെറ്റി. തന്റെ ഭർത്താവിന്റെ അമിതമായ കരുതലിന്റെ പറ്റിയാണ് ഈ യുവതിയുടെ പരിഭവം.

ALSO READ;  ആദ്യം തുട്ട്… പിന്നെ കറന്റ്; കുടിശ്ശിക കൂമ്പാരമായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി

എല്ലാ ദിവസവും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനാൽ വീട്ടിൽ പാചകം ചെയ്യാൻ അനുവദിക്കുന്നില്ല, ബാഗിന്റെ അതെ നിറത്തിലുള്ള ചെരുപ്പുകൾ ധരിക്കാൻ നിർബന്ധിക്കുന്നു, എല്ലാ ചിലവുകളും ഭർത്താവ് നോക്കുന്നതിനാൽ തന്നെ ജോലിക്ക് പോകാൻ അനുവദിക്കുന്നില്ല, തുടങ്ങിയ ഒരു കൂട്ടം കരുതലിൽ പൊതിഞ്ഞ പരാതികളാണ് ഈ യുവതിക്ക് പറയാനുള്ളത്.

“എന്റെ ഭർത്താവിൽ നിന്നുള്ള കർശനമായ നിയമങ്ങൾ” എന്ന ക്യാപ്ഷനോടെ സൗദിരെല്ല എന്ന ഈ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലാണ്. മൂന്നര മില്യൺ കാഴ്ചക്കാരുള്ള വീഡിയോയ്ക്ക് അൻപതിനായിരത്തിലധികം  ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

ALSO READ; ഒരു ലഡു തരുവോ, കിട്ടുവാണേൽ മധുരിക്കും; ദാറ്റ് വൈറൽ ലഡു !

അതേസമയം ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഭർ ത്താവിന്റെ ഈ കരുത ലിനെ പുകഴ്ത്തുമ്പോൾ മാറ്റ് ചിലർ ഭർത്താവിന്റെ ഈ കരുതലിനെ വിമർശിക്കുന്നുണ്ട്. ‘പണംകൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ല’, ‘അയാൾ നിങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്നില്ല’, തുടങ്ങിയ കമന്റുകളും ചിലർ പങ്കുവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News