‘ആളുകളില്‍ അവബോധമുണ്ടാക്കാന്‍ ഇട്ടതാണ്; തള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളണ്ടേ?: ഭാഗ്യലക്ഷ്മി

തന്റെ അസുഖം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേരളം പനിച്ച് വിറയ്ക്കുന്ന സാഹര്യത്തില്‍ ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് പോസ്റ്റ് പങ്കുവെച്ചതെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Also Read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

‘ആര്‍ക്കും ഇങ്ങനെയൊരു മഹാരോഗം വരല്ലേ’ എന്ന ലൈനിലാണ് പലരും വാര്‍ത്ത നല്‍കിയത്. കള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളണ്ടേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. തനിക്ക് ഇപ്പോള്‍ അസുഖമൊന്നുമില്ല. ക്ഷീണമൊക്കെ മാറി കുളിച്ചു. താന്‍ പങ്കുവെച്ച പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്രത്തോളം ആഘോഷമാക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Also Read- വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് എട്ട് വര്‍ഷം; ‘വധു’വിനെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ദിവസമാണ് എച്ച്1എന്‍1 ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ചിത്രം നടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News