‘കിളി കൂടുകൂട്ടുന്നതുപോലെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാൻ വെച്ച വീട്, ഇപ്പോഴത് നിലംപതിച്ചിരിക്കുന്നു’; വേദനയോടെ ഭാ​ഗ്യലക്ഷ്മി

വീട് എല്ലാ മനുഷ്യരുടെയും അഭയകേന്ദ്രമാണ്. ഏതാ ഭൂമിയുടെ അറ്റത്ത് പോയാലും സ്വന്തം വീട്ടിൽ ഇരിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം മറ്റെവിടെയും ലഭിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടാറുള്ളത്. ഇപ്പോഴിതാ തന്റെ വീട് വിൽക്കേണ്ടി വന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആശിച്ച് നിർമിച്ച വീട് വിൽക്കേണ്ടിവന്നുവെന്നും അത് വാങ്ങിയവർ ആ വീട് പൊളിക്കുന്നത് കാണേണ്ടിവന്നുവെന്നും മനസുതുറന്നിരിക്കുകയാണവർ.

ALSO READ: ‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’, പരിശോധനയിൽ 50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ; അപൂർവ രോഗാവസ്ഥ

‘കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നുപോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും. ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല.. പിന്നെ ഒട്ടും ആലോചിച്ചില്ല…. സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്’, ഭാഗ്യലക്ഷ്‌മി കുറിച്ചു.

ALSO READ: ‘രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോകാനായിരുന്നു പ്ലാൻ, പക്ഷെ ആ സംഭവം എന്നെ അതിന് അനുവദിച്ചില്ല’, ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് ഫഹദ്

‘അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ ഞാൻ അധികകാലം താമസിക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നുകൊണ്ടേയിരുന്നു. 2000ൽ ഞാൻ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ൽ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോൾ എനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു’, ഭാ​ഗ്യലക്ഷ്മി വിഡിയോയിൽ സ്വന്തം ശബ്ദത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News