ബൈക്ക് പ്രേമികൾക്ക് ഇഷ്ടപെട്ട വാഹനമാണ് ഡ്യുക്കാട്ടിയുടേത്.പൊതുവെ ചെറുപ്പക്കാർക്കിടയിൽ ഡ്യുക്കാട്ടി വൈറലാണ്. ഇപ്പോഴിതാ ജനുവരി 1 മുതൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വില കൂട്ടുമെന്ന കമ്പനി അറിയിപ്പ് ഡ്യുക്കാട്ടി ആരാധകർക്ക് തിരിച്ചടിയായിരിക്കുകയാണ്. പണപ്പെരുപ്പവും വർധിച്ച ചരക്ക് വിലയും ആണ് വില കൂടാൻ കാരണമായി കമ്പനി വ്യക്തമാക്കുന്നത്.
നിലവിൽ ഡ്യുക്കാട്ടി രാജ്യത്ത് 10 മോഡലുകളാണ് വിൽക്കുന്നത്.ഏതൊക്കെ മോഡലുകൾക്കാണ് വില വർധിപ്പിക്കാൻ പോകുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല.10 ലക്ഷം രൂപ മുതൽ 69 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകളാണ് ഡ്യുക്കാട്ടിക്ക് ഉളളത്. ഡ്യുക്കാട്ടിയുടെ സ്‌ക്രാംബ്ലർ ഐക്കൺ 2Gയുടെ എക്സ്ഷോറൂം വില 10.39 ലക്ഷം രൂപയാണ്.ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഡ്യുക്കാട്ടി പാനിഗാലെ V2. 2020 ൽ അവതരിപ്പിച്ച ഈ മോഡലിന് 16.9 ലക്ഷം ആണ് വില.
also read: വെറും 39,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ഒല; ബുക്കിങ് ആരംഭിച്ചു
മികച്ച യാത്രാസുഖം നൽകുന്നതിനായി നവീകരിച്ച സസ്പെന്‍ഷന്‍ സംവിധാനമാണ് പാനിഗാലെ V2 -വില്‍ നല്‍കിയിട്ടുള്ളത്.ബിഎസ് VI -ലേക്ക് നവീകരിച്ച 955 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിൻ , സിക്സ് സ്പീഡ് ഗിയര്‍ബോക്സ് , എന്നിവയും ഇതിന്റെ സവിശേഷതയാണ്. വലിപ്പമുള്ളതും കോംപാക്ടുമായി ബോഡിയാണ് പാനിഗാലെയുടെ പ്രത്യേകത .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here