എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു

എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശൻ പറയുന്നു. രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്ന് ദിനേശൻ പറഞ്ഞു.

also read; മണിപ്പൂരിൽ സംഘർഷം രൂക്ഷം; കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു

രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടിൽ കടിയേറ്റ് ചില താറാവുകൾ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകൾ ചത്തു കിടക്കുന്നതു കണ്ടത്.

അതേസമയം കോഴിക്കോട് വീട്ടുമുറ്റത്ത് നിന്ന യുവാവിന് തെരുവുനായയുടെ കടിയേറ്റു. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ജിതേഷ് കുമാറിനാണ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാത്രിയാണ് തെരുവുനായ ആക്രമിച്ചത്, ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News