തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ; ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി

തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി കത്വ ഉൾപെടെയുള്ള മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 37 അധിക ക്യൂ ആർ ടി സംഘത്തെയും കരസേന വിന്യസിച്ചു. സുരക്ഷ അവലോകനത്തിന് പിന്നാലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

Also Read: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസ്; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

വനമേഖലകളിലും ഗ്രാമീണമേഖലകളിടക്കം പരിശോധന കർശനമാക്കാനാണ് തീരുമാനം. അതേ സമയം, കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി ജമ്മു കശ്മീർ പൊലീസിനെ സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദോഡയിലെ തിരച്ചിലിൽ ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Also Read: അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര്; യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News